Sunday, March 23, 2014

ഇസ്ലാം മതം സ്വീകരിച്ച Dr.മീനയുടെ വാക്കുകള്‍:


അമുസ്‌ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ്; നമ്മള്‍ എപ്പോള്‍ മരിക്കുമെന്നറിയില്ല. അതിനു മുമ്പായി ജീവിതലക്ഷ്യമെന്തെന്നു ചിന്തിക്കുക. അത് കണ്ടെത്താനുള്ള വഴികള്‍ അന്വേഷിക്കുക. മുന്‍ധാരണകള്‍ മാറ്റിനിര്‍ത്തി തുറന്ന മനസ്സോടെ ഇസ്ലാമിനെപ്പറ്റി പഠിക്കാന്‍ മുതിരുക. സ്വതന്ത്രമായി ചിന്തിക്കുക.

ദൈവ വിശ്വാസികളെല്ലെങ്കില്‍, ദൈവമുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുക; അതിനു ഖുര്‍ആന്‍ നിങ്ങളെ സഹായിക്കും. തുറന്ന മനസ്സിനെ തൃപ്തരാക്കും. ദൈവത്തിനെ കണ്ടെത്തിയാല്‍ ജീവിതത്തിനു ലക്ഷ്യബോധം കൈവരും. മുസ്‌ലിം വായനക്കാരോട് ആത്മാര്‍ത്ഥമായി അപേക്ഷിക്കുകയാണ്; നിങ്ങള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുക. ജീവിതത്തില്‍ പകര്‍ത്തുക, കഴിവിന്‍റെ പരമാവധി ഭയഭക്തിയോടെ ജീവിക്കുക. അറിഞ്ഞ കാര്യം അറിയാത്തവര്‍ക്ക് എത്തിക്കുക. സാമൂഹികമായി മുസ്‌ലിം കള്‍ക്ക് ഒരുപാട് മുന്നേറാനുണ്ട്. അതിനുവേണ്ടി പരിശ്രമിക്കുക. സ്ത്രീകള്‍ അര്‍ഹമായ അവകാശങ്ങള്‍നേടിയെടുക്കുക. അത് വക വെച്ച്കൊടുക്കാന്‍ സമൂഹം അമാന്തം കാണിക്കരുത്. എല്ലാവരും ബാധ്യതകള്‍ നിറവേറ്റുക; മരണം പിടികൂടുന്നതിന് മുമ്പായി......

ഡോക്ടര്‍ മീന അന്വേഷണങ്ങള്‍ക്കൊടുവില്‍....


ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്‌. അച്ഛന്റെ രണ്ടു തലമുറ മുമ്പുള്ളവര്‍ പാലക്കാട്ടായിരുന്നു. ഒരു ജ്യേഷ്ടത്തിയടക്കം ഞങ്ങള്‍ രണ്ടു മക്കളാണ് ഉള്ളത്. അമ്പലത്തില്‍ പോക്കും മറ്റു ആചാരാനുഷ്ടാനങ്ങളും കൊണ്ട് നടക്കുന്ന കുടുംബത്തില്‍ ഞാനും ആ സംസ്കാരത്തില്‍ വളര്‍ന്നു. സ്കൂള്‍ പഠനകാലത്ത്‌ ഇതര മതങ്ങളെ കുറിച്ച് എനിക്ക് യാതൊരറിവും ഉണ്ടായിരുന്നില്ല. എന്‍ട്രന്‍സ് കിട്ടി മെഡിക്കല്‍ കോളേജില്‍ വന്നതിനു ശേഷമാണ് ഇന്ത്യയില്‍ പ്രധാനപെട്ട ചില മതങ്ങള്‍ ഉണ്ടെന്നും അവയ്ക്ക് വ്യത്യസ്ത വിശ്വാസ -അചാരാനുഷ്ടാനങ്ങള്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നത്. എന്താണ് ജീവിതലക്ഷ്യം, വ്യത്യസ്ത മതങ്ങളില്‍ അതിനെക്കുറിച്ച്‌ എന്ത് പറയുന്നു എന്നറിയാനുള്ള താത്പര്യം മുന്നാം വര്‍ഷ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് എന്നില്‍ വളര്‍ന്നത്‌. ആദ്യം ഭഗവത്ഗീത പഠിക്കാന്‍ തീരുമാനിച്ചു.അതിനു വേണ്ടി ഗീതാ ക്ലാസ്സില്‍ പോവാന്‍ തുടങ്ങി. കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് പഠനം തുടങ്ങിയത്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങളല്ലാതെ ഉത്തരം കണ്ടെത്താന്‍ ആയില്ല. അവസാന വര്‍ഷത്തില്‍ എത്തിയപ്പോള്‍ ‘കണ്‍ഫ്യൂഷന്‍’ അതിന്‍റെ പാരമ്യതയിലെത്തി.

മുസ്‌ലിം സുഹൃത്തുക്കള്‍ പറഞ്ഞു തരാറുണ്ടായിരുന്ന കാര്യങ്ങള്‍ അവഗണിച്ചിരുന്ന ഞാന്‍ അവരെന്തു പറയുന്നു എന്ന് കേട്ട് തുടങ്ങി. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരുപാട് കാര്യങ്ങള്‍ എനിക്ക് ആകര്‍ഷകമായി തോന്നി. അതോടെ ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങി.മറ്റു തത്വശാസ്ത്രങ്ങളുമായി ഇസ്‌ലാമിനെ തട്ടിച്ചു നോക്കി ചെറിയൊരു പഠനം നടത്തി. ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. അതിന്‍റെ മാസ്മരിക വലയത്തില്‍ ഞാന്‍ അകപ്പെട്ടിരുന്നു. അതിന്‍റെ അഭാവത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥ!

Dr.മീന ഇസ്ലാമിനെപ്പറ്റി പറയുന്നു:

ഇസ്ലാമെന്നു പറഞ്ഞാല്‍ ത്രീവവാദവും മുസ്‌ലിം എന്ന് പറഞ്ഞാല്‍ ത്രീവവാദിയുമാണെന്ന ധാരണയും പ്രചാരണവും ബലപ്പെട്ടു വരികയാണിന്നു.വാസ്തവത്തില്‍ ഇസ്‌ലാം മിതവാതത്തിന്റെ മതമാണ്‌. ആരാധന കാര്യങ്ങളില്‍ പോലും ത്രീവത പാടില്ലെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. എന്നും രാത്രി ഉറങ്ങാതെ നമസ്കരിക്കുവെന്നും എന്നുമെന്നും നോമ്പ് എടുക്കുവെന്നും വിവാഹജീവിതം ദൈവാരാധനക്ക് വിഘാതമായതിനാല്‍ അതില്‍നിന്നും അകന്നു നില്‍ക്കുമെന്നും പറഞ്ഞവരെ ശക്തമായ ഭാഷയില്‍ പ്രവാചകന്‍ താക്കീത് ചെയ്തത് ഇതിനു തെളിവാണ്. സ്വഭവനങ്ങളില്‍ നിന്ന് ആട്ടിയോടിക്കപെടുകയും വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി നിഷേധിക്കപെടുകയും ചെയ്യുമ്പോഴേ ആയുധമെടുക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. അങ്ങനെയുള്ള യുദ്ധത്തില്‍ പോലും പാലിക്കേണ്ടുന്ന ഒരുപാട് നിയമങ്ങള്‍ ഉണ്ട്. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുത് തുടങ്ങിയ നിരവധി നിയമങ്ങള്‍.

യുദ്ധത്തിനു അനുമതി നല്‍കാത്ത ഏത് മതമാണുള്ളത്? രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അടിത്തറ തന്നെ യുദ്ധമാണ്; നീതി നടപ്പിലാക്കാനുള്ള, അല്ലെങ്കില്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള യുദ്ധങ്ങള്‍. യുദ്ധം നിരോധിക്കപ്പെട്ട ലോകത്ത് സമാധാനം ഉണ്ടാവില്ല. കാരണം എല്ലാവരും നിയമത്തിനു വിധേയമാകുവാന്‍ തയ്യാറല്ല. കുറെപേര്‍ വിധേയരാകും, കുറെപേര്‍ വിസമ്മതിക്കും. അവിടെ ബലപ്രയോഗം ആവശ്യമായി വരും. അന്യായമായി ഒരു മനുഷ്യ ജീവനെയും അപഹരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രത്യക്ഷപെട്ട തീവ്രവാദികള്‍ ആ വഴിക്ക് തിരിഞ്ഞത് കടുത്ത അവകാശ നിഷേധത്തിന്റെ ഫലമായാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. എന്നാല്‍ നിരപരാധികളെ കൊന്നൊടുക്കുന്ന രീതി ആരു തന്നെ സ്വീകരിച്ചാലും നീതീകരിക്കാനാവില്ല. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സംഭവം; അതിനു പിന്നില്‍ ആരാണെങ്കിലും ആ ഭീകരാക്രമണത്തെ ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല. ആ വിമാനങ്ങളിലുണ്ടായിരുന്ന യാത്രക്കാരുടെ അപ്പോഴത്തെ മനോനില ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. മുസ്‌ലിം നാമധാരികള്‍ ചെയ്യുന്ന അക്രമത്തേയും മറ്റുള്ളവര്‍ ചെയ്യുന്ന ആക്രമണങ്ങളെയും ഇസ്ലാമിന്‍റെ അക്കൌണ്ടില്‍ എഴുതിച്ചേര്‍ക്കുന്ന മാധ്യമങ്ങളാണ് ഇസ്ലാമെന്നു പറഞ്ഞാല്‍ തീവ്രവാദമാണെന്ന ധാരണ പരത്തുന്നത്.

അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് തീവ്രവാദം നിലനിര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് ലോകപോലീസ് ചമയണമെങ്കില്‍ ലോകത്തെവിടെയെങ്കിലും പ്രശ്നം വേണം. അവരുടെ ആയുധങ്ങള്‍ ചെലവാക്കാന്‍ യുദ്ധം വേണം. അതിനുള്ള സാഹചര്യം അവര്‍ തന്നെ ഒരുക്കേണ്ടിയും വരും. അതാണ്‌ അഫ്ഘാനിലും ഇറാഖിലുമൊക്കെ ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ മുതലാളിത്ത താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന ഇസ്‌ലാമിനെ ഏതായാലും അവര്‍ക്കൊന്നു പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും വേണം. അത് അവരുടെ അജണ്ടയില്‍പെട്ടതാണ്. ഫലസ്തീന്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയും. പക്ഷെ, പരിഹരിക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഇസ്ലാമെന്നു പറഞ്ഞാല്‍ കലഹമാണെന്ന ധാരണയില്‍ അതിനു വേണ്ടി ജീവിക്കുന്നവരോട് അത് തെറ്റാണെന്ന് പറയാന്‍ മുസ്ലിംങ്ങള്‍ തന്നെ ഒറ്റകെട്ടായി ഒരുങ്ങണം. അവകാശങ്ങള്‍ നിഷേധിക്കപെടുന്നുണ്ടെങ്കില്‍ പ്രായോഗികമായി സംഘടിക്കുക; സമാധാനമായി നേടിയെടുക്കാന്‍ സമരം ചെയ്യുക. സാധാരണക്കാരായ നിരപരാധികളെ കൊന്നൊടുക്കുന്നത് ആരാണെങ്കിലും അത് തികച്ചും അപലപനീയമാണ്. ലോക മുസ്‌ലിം പണ്ഡിതന്മാര്‍ മുന്‍പന്തിയില്‍ നിന്ന് അതിനെ എതിര്‍ക്കണം. ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടി അതിനെ പിന്തുണക്കരുത്‌.

Saturday, March 22, 2014

Dr.മീന ഇസ്ലാം മതം സ്വീകരിച്ച ശേഷം ഉള്ള പ്രതികരണം:

ചെറുപ്പം മുതല്‍ തന്നെ, സ്ത്രീ അവളുടെ അവകാശങ്ങള്‍ മനസ്സിലാക്കണമെന്ന് തോന്നിയിട്ടുള്ള ആളാണ്‌ ഞാന്‍. പക്ഷെ,അവകാശം എന്താണെന്ന് അന്നൊന്നും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദൈവികമായ മാര്‍ഗ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ അവ മനസിലാക്കാന്‍ കഴിയൂ. ഇസ്‌ലാം അവ കൃത്യമായി വിവരിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം സ്ത്രീ, അവള്‍ ഏതു രാജ്യക്കാരിയായിരുന്നാലും മാതൃകാ വനിതയായിരിക്കും.

ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഇസ്‌ലാമിക് ഫെമിനിസത്തെ കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. സ്ത്രീയുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലവില്‍ വന്ന പ്രസ്ഥാനമാണ് ‘ഫെമിനിസ്റ്റിക് മൂവ്മെന്‍റ്’. അതിന്‍റെയൊരു അതിരുകടന്ന രൂപമാണ് സ്ത്രീ-പുരുഷ സമത്വവാദം. സ്ത്രീയുടെ കടമകള്‍ മറന്നുകൊണ്ട് അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം വാദിക്കുക, പുരുഷന്‍റെ കൂടെ എല്ലാ കാര്യങ്ങളിലും ഇടപെടുക, ഇതു വഴിപിഴച്ച വാദമാണ്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും നന്നല്ല. ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അവളോട്‌ അനുസരിക്കാന്‍ പറയുന്ന ധാര്‍മിക മൂല്യങ്ങളും വലിച്ചെറിഞ്ഞു പാശ്ചാത്യ വനിതകളെ പോലെ ജീവിക്കാന്‍ ‘ഇസ്‌ലാമിക് ഫെമിനിസം’ എന്ന മൂടുപടമണിഞ്ഞു വന്നവര്‍ പറഞ്ഞാല്‍ അതില്‍ വഞ്ചിതരാകുന്നവരല്ല കേരളത്തിലെ മുസ്‌ലിം വനിതകള്‍.

ഇസ്‌ലാം നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ അതിനു വേണ്ടി ശബ്ദിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കി അക്കാര്യങ്ങള്‍ ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്തി, നല്ല നിലക്കുതന്നെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ അവള്‍ ചോദിച്ചു വാങ്ങണം; ഒരു കാരണവശാലും ബാധ്യതകള്‍ മറന്നു കൊണ്ടാവരുത് ഇതു. മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണ രീതികളെ കുറിച്ച് എനിക്ക് പല തെറ്റിധാരണകളും ഉണ്ടായിരുന്നു. എന്തിനാണ് ഇവര്‍ ഇങ്ങനെ മൂടിപുതച്ചു നടക്കുന്നത്!പഠിപ്പില്ല, സംസ്കാരമില്ല എന്നൊക്കെ മുസ്‌ലിംസ്ത്രീകളെ കാണുമ്പോള്‍, വിദ്യാര്‍ഥിനിയായ എനിക്ക് തോന്നിയിരുന്നു. ഇസ്‌ലാമിനെ മനസ്സിലാക്കിയപ്പോള്‍ എന്‍റെധാരണകള്‍ തിരുത്തേണ്ടിവന്നു. ശരിയും തെറ്റും മനുഷ്യര്‍ തീരുമാനിക്കാന്‍ പറ്റിയ കാര്യങ്ങളല്ല. അതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് കൊടുത്താല്‍ പ്രശ്നങ്ങള്‍ വര്‍ധിക്കുകയെ ഉള്ളു. ഒരുവന്‍റെ ശരി അപരന് തെറ്റായി തോന്നിയേക്കാം. അതുകൊണ്ട് തന്നെ ദൈവം എല്ലാ വിഷയങ്ങളിലും മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കി. മുസ്‌ലിം സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ദൈവത്തിന്‍റെ വിധിയാണ്. സ്ത്രീയുടെ സൗന്ദര്യം ഭര്‍ത്താവിനു മാത്രം ആസ്വദിക്കാനുള്ളതാണ്‌. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും വ്യക്തിയുടെയും നന്മക്കെല്ലാതെ തിന്മക്കു ഒരിക്കലും ഇസ്‌ലാമിക വേഷവിധാനം കാരണമാകുന്നില്ല.

സ്ത്രീ തന്‍റെ ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവും പ്രദര്‍ശിപിച്ചു നടന്നാല്‍ അത് സ്വാതന്ത്ര്യം. മറച്ചു നടന്നാല്‍ അത് അടിമത്തവും! നാശത്തിലേക്ക് തള്ളിവിടുന്ന നഗ്നതാ പ്രദര്‍ശനത്തിലാണോ സ്വാതന്ത്ര്യം കുടികൊള്ളുന്നത്? തല മറച്ചു നടന്നാല്‍ ഭയങ്കര ചൂടായിരിക്കില്ലേ എന്നാണു ചില സുഹൃത്തുക്കള്‍ചോദിക്കുന്നത്. ശരിയാണ്. അല്പസ്വല്പം പ്രയാസമൊക്കെയുണ്ടാകും. ദൈവ പ്രീതിക്കുവേണ്ടി അതൊക്കെ സഹിക്കാന്‍ കഴിയണം; അതിനാണ് പ്രതിഫലമുള്ളത്‌. ഇസ്‌ലാമിക വസ്ത്രധാരണം കൊണ്ട് ആത്മ വിശ്വാസവും സ്വാതന്ത്ര്യ ബോധവുമാണ് ഉണ്ടാകുന്നതു. കയ്യോ കാലോ അനക്കിയാല്‍ നഗ്നത വെളിവാകില്ല. നിഴലടിക്കുന്ന, ശരീരത്തോട് ഒട്ടിനില്‍ക്കുന്ന വസ്ത്രംധരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെതായ കാരണം കൊണ്ട് ആരും നമ്മെ ദുഷ്ചിന്തയോടെ നോക്കുകയില്ല.

ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ കൂടി ഇവിടെ പങ്കു
വെക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു. പ്രബോധനം എങ്ങിനെ ചെയ്യണമെന്നു നബി(സ) പഠിപ്പിച്ചു തന്നിട്ടുണ്ട്. ആ മാര്‍ഗം തന്നെ നമ്മളും പിന്തുടരണം. കാരണം അല്ലാഹുവില്‍ നിന്നുള്ള ദിവ്യ ബോധനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍(സ) പ്രബോധനം ചെയ്തത്. ക്രിസ്ത്യന്‍ മിഷനറിമാരെ പോലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ പട്ടില്‍പൊതിഞ്ഞു ആശയപ്രചാരണം നിര്‍വഹിക്കുന്നതിന് ഇസ്‌ലാമില്‍ സാധുതയില്ല. അവനവന്‍റെ കഴിവില്‍പെട്ടിടത്തോളം മറ്റുള്ളവരെ സഹായിക്കല്‍ മുസലിമിന്റെ ബാധ്യതയാണ്. അതില്‍സംശയമില്ല. അനാഥകളോട്, അഗതികളോട്, കുടുംബങ്ങളോട്, അയല്‍ക്കാരോട്…..ഇങ്ങനെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറാനും സഹായം ആവശ്യമുള്ളവരെ സഹായിക്കാനുമൊക്കെ ഇസ്‌ലാം ആവശ്യപ്പെടുന്നു. നിത്യജീവിതത്തിന്‍റെ ഭാഗമാണിതൊക്കെ. എന്നാല്‍ പ്രബോധനം വേറൊരു ബാധ്യതയാണ്. ഇസ്ലാമിന്‍റെ സന്ദേശം നമുക്ക് കഴിയുന്ന നിലക്ക് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍പ്രത്യകിച്ചു നാം അടുത്തു പെരുമാറുന്നവര്‍ക്ക് -നമുക്ക് കടമയുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിനിടക്ക് അവസരങ്ങള്‍ കിട്ടിയാല്‍പ്രബോധനം നടത്താം. എന്നാല്‍സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിലേക്കുള്ള ക്ഷണമല്ല. അത് സല്‍കര്‍മ്മമാണ് താനും. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി സാഹചര്യം മാറ്റിയെടുത്തിട്ടെ പ്രബോധനം ചെയ്യാവൂ എന്ന നിയമമൊന്നും ആരും ചമയ്ക്കേണ്ടതില്ല. ഏകദൈവ വിശ്വാസത്തിലേക്കുള്ള ക്ഷണമാണ് ഏറ്റവും മുഖ്യമായത്. അത് ചെയ്യാതെയുള്ള സല്‍കര്‍മ്മങ്ങള്‍ക്ക് ദഅവത്തിന്‍റെ പ്രതിഫലം ലഭിക്കുകയില്ല. സ്രഷ്ടാവിനെ മാത്രം ആരാധിക്കേണ്ടതിന്റെ പ്രാധാന്യവും പരലോകത്തിന്‍റെ ആവശ്യകതയും മനസ്സിലാക്കി കൊടുക്കാനുള്ള ഭൂമികയായി പ്രവാചകന്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ല. സമൂഹത്തിന്റെ കണ്ണില്‍ സ്വന്തം മുഖം നന്നാക്കുവാന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുക എന്നത് അര്‍ത്ഥശൂന്യമാണ്; അത് ചെയ്യുന്ന വ്യക്തികളോ സംഘടനകളോ ആണെങ്കിലും ശരി. ലോകമാന്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെറിയ നിലക്കുള്ള, ദൈവത്തില്‍ പങ്കു ചേര്‍ക്കലായാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. മതപരിവര്‍ത്തനം നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനെപറ്റി ഈയിടെ കേട്ടു. തികച്ചും രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിനു പിന്നില്‍. ദലിതുകളെ പോലുള്ളവരെ കൂട്ടമായി മതം മാറ്റുന്നതും ഭൗതിക വിഭവങ്ങള്‍ നല്‍കികൊണ്ടും ഭീഷണിപെടുത്തിയും മറ്റുംമതംമാറ്റുന്നതും തടയാനാണ് നിര്‍ബന്ധ മതപരിവര്‍ത്തന ബില്‍ കൊണ്ടുവരുന്നതെന്നാണ് അതിന്‍റെ അനുകൂലികള്‍ പറയുന്നത്. എന്നാല്‍ ലക്‌ഷ്യം സ്വമേധയായുള്ള മതപരിവര്‍ത്തനത്തെ പോലും നിരോധിക്കുക എന്നാണു.
ഭൗതിക താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള മതമാറ്റം കൊണ്ട് നൈമിഷികമായ ഗുണമേ കിട്ടൂ. ഇതു ജീവിതത്തെക്കുറിച്ച് കൃത്യമായ ലക്ഷ്യമുള്ളവര്‍ക്കറിയാം. മതവും മതപരിവര്‍ത്തനവും വിഷയമാക്കിതീര്‍ത്തു വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് മതപരിവര്‍ത്തന വിരോധികള്‍ ലക്ഷ്യമാക്കുന്നത്.

ഏതുമതത്തിലും വിശ്വസിക്കാനും അതിന്‍റെ ആചാരാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള മൌലിക അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ഈ അവകാശത്തെ ചോദ്യം ചെയ്യുകയാണ് സത്യത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത്. അംബേദക്കറിനെ പോലുള്ള നല്ല നിലക്ക് ചിന്തിക്കുന്ന ഏതാനും നേതാക്കള്‍ എഴുതിയുണ്ടാക്കിയ ഈ നിയമങ്ങള്‍ തിരുത്തി കുറിക്കാനും ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അക്കൂട്ടര്‍ക്ക്‌ ഭൂരിപക്ഷം കിട്ടിയാല്‍ അതും സംഭവിച്ചേക്കാം.

നിര്‍ബന്ധിക്കലും പ്രലോഭിപ്പിക്കലും വഴിയുള്ള മതപരിവര്‍ത്തനമേ നിരോധിക്കൂ എന്ന് പറയുന്നതില്‍ കെണിയുണ്ട്. എന്തിനെയും പ്രലോഭനമായും നിര്‍ബന്ധിതമായും വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും. മാറിവന്നവന് ചിലപ്പോള്‍ പുനരധിവാസ സൗകര്യമോ മറ്റോ ചെയ്തു കൊടുക്കേണ്ടിവരും. അത് കൊടുത്തവനെയും മതം മാറിയവനെയും ജയിലിലടക്കാനും കഴിഞ്ഞേക്കും. ഈ നിയമ നിര്‍മാതാക്കള്‍ക്ക് കൂടി ഇസ്ലാമിന്‍റെ സത്യസന്ദേശം എത്തിച്ചുകൊടുത്തു അവരെ കാര്യങ്ങള്‍ ബോധ്യപെടുത്താനാണ് മുസ്‌ലിം സമൂഹം ഇത്തരുണത്തില്‍ സന്നദ്ധമാകേണ്ടത്.

Saturday, February 22, 2014

വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍.



വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍.
===================
പരമാവധി കൂട്ടുകാരില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.

1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)
2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)
3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135)
4. പരദൂഷണം പറയരുത്. (49:12)
5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)
6. അസൂയ അരുത്. (4:54)
7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
8. കള്ളസാക്ഷി പറയരുത്. (2:283)
9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)
10. സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)
11. പരുഷമായി സംസാരിക്കരുത്. (3:159)
12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)
13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
14. നടത്തത്തില്‍ അഹന്ത അരുത്. (31:18)
15. അഹങ്കാരം അരുത്. (7:13)
16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199)
18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
19. അതിഥികളെ സല്‍ക്കരിക്കണം.(51:26)
20. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)
21. അനാഥകളെ സംരക്ഷിക്കണം. (2:220)
22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
24. ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)
25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55)
26. കരാര്‍ ലംഘിക്കരുത്.(2:177)
27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
28. നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)
29. തിന്മയില്‍ സഹകരിക്കരുത്.(5:2)
30. നീതി പ്രവര്‍ത്തിക്കണം. (5:8)
31. വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58)
32. ആരോടും അനീതി ചെയ്യരുത്. (5:8)
33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)
35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
37. പിശുക്ക് അരുത്. (4:37)
38. അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29)
39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
40. ധനം ധൂര്‍ത്തടിക്കരുത്. (17:29)
41. ലഹരി ഉപയോഗിക്കരുത്. (5:90)
42. മദ്യം കഴിക്കരുത്. (5:90)
43. കൈക്കൂലി അരുത്. (2:188)
44. പലിശ അരുത്. (2:275)
45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
46. കൊലപാതകം അരുത്. (4:92)
47. ചൂത് കളിക്കരുത്. (5:90)
48. മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38)
49. ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)
50. തിന്നുക, കുടിക്കുക, അധികമാകരുത്. (49:12)
51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)
53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)
54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)
55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)
56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
57. ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13)
58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)
59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
60. യുദ്ധ മര്യാദകള്‍ പലിക്കണം (2:191)
61. യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)
62. അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6)
63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170)
64. പൌരോഹിത്യം പടില്ല
65. സന്ന്യാസം അരുത്. (57:27)
66. നഗ്നത മറക്കണം (7:31)
67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)
68. കോപം അടക്കി നിര്‍ത്തണം (3:134)
69. സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)
70. രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)
71. മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)
72. മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം (17:23)
73. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)
74. മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)
75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)
76. കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (2:280)
77.ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)
78. സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)
79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)
80. സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (3:195)
81. സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)
82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)
83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222)
84. പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുരിച്ച് ചിന്തിക്കണം. (3:191)
85. വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11)
86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247)
87. ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)
88. മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)
89. എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)
90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125)
91. ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)
92. മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)
93. ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286)
94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286)
95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)
96. വര്‍ഗ്ഗീയത അരുത്. (49 :13)
97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55)
98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20)
99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)
100. ദൈവ കാരുണ്യത്തെ കുരിച്ച് നിരാശരാവരുത്. (39:29)

എന്തെങ്കിലും പാകപ്പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍വ്വ ശക്തനായ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ..ആമീന്‍...

Tuesday, June 25, 2013

Earn 50$ daily by referring link to your friends

 Hi my dear friends am coming back to in long gap 

Am provide only u recieved in daily income in Earn 50$ daily by referring link to your friends
 
am recieved some dollors in account creative date 
 
Pleas join my all friends, u referrd ur link in ur friends u recieved income
 
 
StartReferralJob.com Earn 50$ daily by referring link to your friends
startreferraljob.com
StartReferralJob.com Earn 50$ daily by referring link to your friends, referral job , earn money onl...

Thursday, February 21, 2013

ഇത് നടന്നത് ബോംബയില്‍ ആണ്...


ഇത് നടന്നത് ബോംബയില്‍ ആണ്.. ഈ സംഭവത്തിലെ 'ഞാന്‍' യഥാര്‍ത്ഥത്തില്‍ ഞാനല്ല.... എല്ലാ വരുടെയും അറിവിലേക്കായി എനിക്ക് ലഭിച്ച വിവരം ഷെയര്‍ ചെയ്യുന്നു. പരമാവധി ഇത് ഷെയര്‍ ചെയ്യുക...

സംഭവം നടന്നത് ഇങ്ങനെ...

കസ്റ്റമര്‍ കെയര്‍ സെന്‍ററില്‍ നിന്നും എന്ന് അവകാശ പെട്ട് എനിക്ക് ലഭിച്ച ഒരു ഫോണ്‍ കാളിലൂടെ ആണ് തുടക്കം . 3G അപ്ഡേറ്റ് നടക്കുന്ന കാരണത്താല്‍ 2 മണിക്കൂര്‍ സമയം ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യാന്‍ ആവശ്യപെട്ടു കൊണ്ടായിരുന്നു ആ കോള്‍ .

ഔദ്യോഗിക മായി ചില തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെയും അന്വേഷിക്കാതെയും ഞാന്‍ ഫോണ്‍ ഓഫ്‌ ചെയ്തു

അല്‍പ സമയം കഴിഞ്ഞു എവിടെയോ എന്തോ പന്തികേട്‌ തോന്നിയ ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ തീരുമാനിച്ചു. പ്രധാന കാരണം വിളിച്ചയാള്‍ അയാളുടെ ഐഡന്റിറ്റി വെളിപെടുതിയിരുന്നില്ല എന്നത് തന്നെ...

ഫോണ്‍ ഓണ്‍ ചെയ്ത ഞാന്‍ ഞെട്ടി... അനേകം മിസ്സ്ഡ് കാള്‍സ്... അതും അമ്മയും അച്ഛനും അളിയനും ചേട്ടനും തുടങ്ങി വീട്ടിലെ എല്ലാവരും... പിന്നെ എന്നെ നേരത്തെ വിളിച്ച ആ നമ്പറും... 3954380

ഫോണ്‍ ഓണ്‍ ചെയ്ത വഴി അച്ഛന്റെ കാള്‍ വന്നു... വിറച്ച ശബ്ദത്തില്‍ അച്ഛന്‍ ചോദിച്ചു... ഞാന്‍ സുരക്ഷിതനാണോ എന്ന് ..

അച്ഛന്‍ പറഞ്ഞത് ഇങ്ങനെ... അല്‍പ സമയം മുന്‍പ് അവര്‍ക്ക് ഒരു കാള്‍ ലഭിച്ചു... എന്നെ അവര്‍ തട്ടി കൊണ്ട് പോയിരിക്കുകയാണെന്നും തിരികെ കിട്ടാന്‍ പണം വേണമെന്നും... പോരാത്തതിനു എന്റെ കരച്ചില്‍ കേള്‍പിച്ചു കൊടുക്കുകയും ചെയ്തുവ ത്രേ ... എന്‍റെ മൊബൈലില്‍ വിളിച്ച അച്ഛന് ലഭിച്ചത് സ്വിച്ച് ഓഫ്‌ എന്നാ സന്ദേശം.

എന്നോടിത് സംസാരിക്കുമ്പോള്‍ അച്ഛന്‍ അവരുടെ അടുത്ത കാളിനു കാത്തു ബാങ്കിലായിരുന്നു. അവര്‍ ആവശ്യപെട്ട പണം എടുക്കാന്‍ ...

ഞാന്‍ ഓഫീസില്‍ സുരക്ഷിതനാണെന്നും ഉടനെ വിവരം പോലീസില്‍ അറിയിക്കണമെന്നും ഞാന്‍ അച്ഛനെ അറിയിച്ചു... തക്ക സമയത്ത് ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തത് കൊണ്ട് പണം നഷടമാകാതെ രക്ഷപെട്ടു..
സമാനമായ പല സംഭവങ്ങളിലും പണം നഷ്ടപ്പെട്ട് വഞ്ചിതരായവരാണ് കൂടുതലും എന്ന് പിന്നീടു അറിഞ്ഞു.

ദിവസങ്ങള്‍ക്കു ശേഷം എനിക്ക് വേണ്ടും ഒരു കാള്‍ വന്നു. ഫോണ്‍ ഓഫ്‌ ചെയ്യാന്‍ പറഞ്ഞിട്ട്.. അന്ന് ഞന്‍ അത് ചെയ്തില്ല. പിന്നീടു അതെ നമ്പറില്‍ നിന്നും ഫോണ്‍ ഓഫ്‌ ആകുന്നതു വരെ തുടരെ തുടരെ കാള്‍ വന്നു.. പിന്നീടു പോലീസില്‍ പരാതി പെടുകയാണ്ണ്ടായത്. ഇതുപോലെ ഒരുപാട് സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്നതായാണ് അറിഞ്ഞത്...

പരമാവധി ഇത് നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുക.

പിന്നാമ്പുറം : എനിക്ക് കിട്ടിയ സന്ദേശം മലയാളത്തിലേക്ക് പരിഭാഷപെടുത്തി പോസ്റ്റ്‌ ചെയ്തിരിക്കുന്നു ..
LIKE THIS PAGE @[375490039168734:274:വ്യത്യസ്തമായ ഒരു പേജു]

ഇത് നടന്നത് ബോംബയില്‍ ആണ്.. ഈ സംഭവത്തിലെ 'ഞാന്‍' യഥാര്‍ത്ഥത്തില്‍ ഞാനല്ല.... എല്ലാ വരുടെയും അറിവിലേക്കായി എനിക്ക് ലഭിച്ച വിവരം ഷെയര്‍ ചെയ്യുന്നു. പരമാവധി ഇത് ഷെയര്‍ ചെയ്യുക...

സംഭവം നടന്നത് ഇങ്ങനെ...

കസ്റ്റമര്‍ കെയര്‍ സെന്‍ററില്‍ നിന്നും എന്ന് അവകാശ പെട്ട് എനിക്ക് ലഭിച്ച ഒരു ഫോണ്‍ കാളിലൂടെ ആണ് തുടക്കം . 3G അപ്ഡേറ്റ് നടക്കുന്ന കാരണത്താല്‍ 2 മണിക്കൂര്‍ സമയം ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യാന്‍ ആവശ്യപെട്ടു കൊണ്ടായിരുന്നു ആ കോള്‍ .

ഔദ്യോഗിക മായി ചില തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെയും അന്വേഷിക്കാതെയും ഞാന്‍ ഫോണ്‍ ഓഫ്‌ ചെയ്തു

അല്‍പ സമയം കഴിഞ്ഞു എവിടെയോ എന്തോ പന്തികേട്‌ തോന്നിയ ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ തീരുമാനിച്ചു. പ്രധാന കാരണം വിളിച്ചയാള്‍ അയാളുടെ ഐഡന്റിറ്റി വെളിപെടുതിയിരുന്നില്ല എന്നത് തന്നെ...

ഫോണ്‍ ഓണ്‍ ചെയ്ത ഞാന്‍ ഞെട്ടി... അനേകം മിസ്സ്ഡ് കാള്‍സ്... അതും അമ്മയും അച്ഛനും അളിയനും ചേട്ടനും തുടങ്ങി വീട്ടിലെ എല്ലാവരും... പിന്നെ എന്നെ നേരത്തെ വിളിച്ച ആ നമ്പറും... 3954380

ഫോണ്‍ ഓണ്‍ ചെയ്ത വഴി അച്ഛന്റെ കാള്‍ വന്നു... വിറച്ച ശബ്ദത്തില്‍ അച്ഛന്‍ ചോദിച്ചു... ഞാന്‍ സുരക്ഷിതനാണോ എന്ന് ..

അച്ഛന്‍ പറഞ്ഞത് ഇങ്ങനെ... അല്‍പ സമയം മുന്‍പ് അവര്‍ക്ക് ഒരു കാള്‍ ലഭിച്ചു... എന്നെ അവര്‍ തട്ടി കൊണ്ട് പോയിരിക്കുകയാണെന്നും തിരികെ കിട്ടാന്‍ പണം വേണമെന്നും... പോരാത്തതിനു എന്റെ കരച്ചില്‍ കേള്‍പിച്ചു കൊടുക്കുകയും ചെയ്തുവ ത്രേ ... എന്‍റെ മൊബൈലില്‍ വിളിച്ച അച്ഛന് ലഭിച്ചത് സ്വിച്ച് ഓഫ്‌ എന്നാ സന്ദേശം.

എന്നോടിത് സംസാരിക്കുമ്പോള്‍ അച്ഛന്‍ അവരുടെ അടുത്ത കാളിനു കാത്തു ബാങ്കിലായിരുന്നു. അവര്‍ ആവശ്യപെട്ട പണം എടുക്കാന്‍ ...

ഞാന്‍ ഓഫീസില്‍ സുരക്ഷിതനാണെന്നും ഉടനെ വിവരം പോലീസില്‍ അറിയിക്കണമെന്നും ഞാന്‍ അച്ഛനെ അറിയിച്ചു... തക്ക സമയത്ത് ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തത് കൊണ്ട് പണം നഷടമാകാതെ രക്ഷപെട്ടു..
സമാനമായ പല സംഭവങ്ങളിലും പണം നഷ്ടപ്പെട്ട് വഞ്ചിതരായവരാണ് കൂടുതലും എന്ന് പിന്നീടു അറിഞ്ഞു.

ദിവസങ്ങള്‍ക്കു ശേഷം എനിക്ക് വേണ്ടും ഒരു കാള്‍ വന്നു. ഫോണ്‍ ഓഫ്‌ ചെയ്യാന്‍ പറഞ്ഞിട്ട്.. അന്ന് ഞന്‍ അത് ചെയ്തില്ല. പിന്നീടു അതെ നമ്പറില്‍ നിന്നും ഫോണ്‍ ഓഫ്‌ ആകുന്നതു വരെ തുടരെ തുടരെ കാള്‍ വന്നു.. പിന്നീടു പോലീസില്‍ പരാതി പെടുകയാണ്ണ്ടായത്. ഇതുപോലെ ഒരുപാട് സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്നതായാണ് അറിഞ്ഞത്...

പരമാവധി ഇത് നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുക.

പിന്നാമ്പുറം : എനിക്ക് കിട്ടിയ സന്ദേശം മലയാളത്തിലേക്ക് പരിഭാഷപെടുത്തി പോസ്റ്റ്‌ ചെയ്തിരിക്കുന്നു ..