Saturday, November 3, 2012

പേരെന്താ .. പേരക്ക



           
 സിഡിയം ജനുസില്‍പ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇതില്‍ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉള്‍പ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങള്‍ , വടക്കേ അമേരിക്കയുടെ ഭാഗങ്ങള്‍ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയില്‍ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയില്‍ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പില്‍ പേരയാണ് (സിഡിയം ഗുജാവ).

ഒരു 13 വയസ്സുകാരറെ കഷ്ട്ടപ്പാട്.....!!




ദൈവം ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്നും നമ്മെയും നമ്മുടെ മക്കളെയും കാത്തു രക്ഷിക്കട്ടെ എന്നാ പ്രാര്‍ത്ഥനയോടെ....

കഞ്ഞികുടിക്കാനുള്ള അരി വാങ്ങണം, വാപ്പയ്ക്ക് മരുന്നു വാങ്ങണം, ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്ത സഹോദരിയെ സ്‌കൂളില്‍ അയയ്ക്കണം....!! നമുക്കും സഹായിക്കാം ഈ കൊച്ചു കുട്ടിയേയും കുടുംബത്തെയും.....സഹായിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒന്ന് മറ്റുള്ളവരിലേക്ക

് എത്തിക്കുവാനെങ്കിലും ശ്രമിക്കു....ഒരാളെങ്കിലും സഹായ ഹസ്തം നീട്ടിയാല്‍ ദൈവത്തിന്റെ കൃപ നമുക്കും ഉണ്ടാകും.....!

ആലപ്പുഴ: 'സുള്‍ഫിക്കറിന് പഠിക്കണം. കിടപ്പിലായ വാപ്പയ്ക്ക് മരുന്നുവാങ്ങണം. അഞ്ച് വയറുകളുടെ പട്ടിണിയകറ്റണം'- സ്‌കൂളില്‍ പോണോ? ജോലിക്ക് പോണോ? അവധിയാഘോഷിക്കാനെത്തിയവര്‍ക്ക് ഐസ്‌ക്രീം നിറച്ചുനല്‍കുമ്പോള്‍ സുള്‍ഫിക്കറിന്റെ മനസ്സ് പിടയുകയാണ്.
വട്ടയാല്‍ സെന്റ് മേരീസ് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയായ സുള്‍ഫിക്കര്‍ കുടുംബം പോറ്റാന്‍ രാപകല്‍ കഷ്ടപ്പെടുകയാണ്. വട്ടയാല്‍ അരയന്‍പറമ്പ് സ്വദേശിയായ സുള്‍ഫിക്കറിന്റെ വാപ്പ ഷഹീദ് അപകടത്തില്‍പ്പെട്ട് ഇടുപ്പെല്ലൊടിഞ്ഞ് കിടപ്പായതോടെയാണ് ദുരിതമാരംഭിക്കുന്നത്. മാങ്ങ പറിക്കാനായി കയറിയ ഷഹീദ് മാവില്‍നിന്ന് കാല്‍വഴുതി വീണത് കഴിഞ്ഞ മാര്‍ച്ച് 29നാണ്. ആ വീഴ്ച തകര്‍ത്തത് ഒരു പതിമൂന്നുകാരന്റെ കുട്ടിക്കിനാവുകളെയാണ്. അവധിക്കാലം ആഘോഷിക്കേണ്ട സമയത്ത് അവന് ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചുമലിലേറ്റേണ്ടി വന്നു.
ഉമ്മയുടെ സഹോദരന്റെ തട്ടുകടയിലും ഐസ്‌ക്രീം വണ്ടിയിലും ദിവസക്കൂലിക്ക് ജോലിനോക്കാന്‍ അവന്‍ തീരുമാനിച്ചു. ബജി വില്‍ക്കുന്ന തട്ടുകടയില്‍ സഹായത്തിന് നിന്നാല്‍ അവന് ദിവസം 70 രൂപ കിട്ടും. ഐസ്‌ക്രീം എടുത്തുകൊടുത്താല്‍ 160 രൂപയും. ഈ വരുമാനംകൊണ്ടാണ് ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ സുള്‍ഫിക്കര്‍ നിവര്‍ത്തിക്കുന്നത്.
കഞ്ഞികുടിക്കാനുള്ള അരി വാങ്ങണം, വാപ്പയ്ക്ക് മരുന്നു വാങ്ങണം, ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്ത സഹോദരിയെ സ്‌കൂളില്‍ അയയ്ക്കണം. നാലരവയസ്സുകാരന്‍ അനുജന്‍ ബിലാലിന് മിഠായി വാങ്ങണം- ഇങ്ങനെ പോകുന്നു സുള്‍ഫിക്കറിന്റെ ഉത്തരവാദിത്വങ്ങള്‍. രാവിലെ ഒമ്പതുമണിയോടെ ജോലിയ്‌ക്കെത്തുന്ന സുള്‍ഫിക്കര്‍ തിരിച്ച് വീട്ടിലേക്കുമടങ്ങുമ്പോള്‍ സമയം രാത്രി ഒമ്പതുമണിയാവും. കിടപ്പിലായ ഷഹീദിന് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുപോലും പരസഹായം ആവശ്യമായതിനാല്‍ ഭാര്യ സീനത്തിന് ജോലിക്ക് പോകാനാവില്ല.
രണ്ടുസെന്റ് ഭൂമിയിലെ കൂരയില്‍ പ്രാരാബ്ധങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്ന ഷഹീദിനോട് സര്‍ക്കാറും നീതി കാണിച്ചില്ല. റേഷന്‍കാര്‍ഡ് പുതുക്കിയപ്പോള്‍ ഇവര്‍ക്ക് ലഭിച്ചത് എ.പി.എല്‍. കാര്‍ഡാണ്. ഇതിനാല്‍ സര്‍ക്കാര്‍ സൗജന്യങ്ങളൊന്നും ലഭിക്കുന്നില്ല. സുള്‍ഫിക്കറിന് കിട്ടുന്ന തുച്ഛമായ വരുമാനം പട്ടിണിയകറ്റാന്‍പോലും തികയുന്നില്ല. അതിനാല്‍ ഷഹീദിന് ഡോക്ടര്‍ കുറിച്ചു നല്‍കിയ വിലകൂടിയ പല മരുന്നുകളും വാങ്ങാതായിട്ട് ആഴ്ചകളായി.
സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായ്...
അക്കൌണ്ട് നംബര്‍ : 67185325307 ,
സീനത്ത് ഷഹീദ് ,
വട്ടയല്‍ ബ്രാഞ്ച് ,ആലപ്പുഴ ,
എസ്‌.ബി.റ്റി.
(ഫോണ്‍ നംബര്‍ : 00919526531093 )