Thursday, November 22, 2012

മൊബൈലില്‍ മലയാളം വായിക്കാന്‍



ഇന്നു മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് സപ്പോര്‍ട്ട് ചെയുന്നവയാണ് എന്നാല്‍ മലയാളം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യാറില്ല . മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു എളുപ്പ വഴി ഇതാ ......
1 . നിങ്ങളുടെ മോബൈലിലെ ഒപെറ മിനി എന്ന ബ്രൌസര്‍ ഓപ്പണ്‍ ചെയുക ( ഈ ബ്രൌസര്‍ ഇല്ലാത്തവര്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഡൌണ്‍ലോട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക )
2 . അഡ്രെസ്സ് ബാറില്‍ config : എന്ന് ടൈപ്പ് ചെയ്യുക(ഇങ്ങനെ ചെയ്ത് കിട്ടിയില്ലെങ്കില്‍ about.config എന്ന് നല്കുക)
3 . ഇപ്പോള്‍ power user setting എന്നൊരു പേജ് കിട്ടും അത് താഴേക്ക്‌ സ്ക്രോള്‍ ചെയുക use bitmap front for complex scripts എന്ന സെറ്റിങ്ങ്സില്‍ എത്തുക
അവിടെ no എന്നു കാണുന്നത് yes ആക്കുക save ചെയ്യുക
4 . ഇനി ഏതെങ്കിലും മലയാളം സൈറ്റ് ഓപ്പണ്‍ ചെയുക ഇപ്പോള്‍ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും ..........
[ഇത് താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ 
മൊബൈലില്‍ മലയാളം വായിക്കാന്‍
ഇന്നു മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് സപ്പോര്‍ട്ട് ചെയുന്നവയാണ് എന്നാല്‍ മലയാളം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യാറില്ല . മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു എളുപ്പ വഴി ഇതാ ......
1 . നിങ്ങളുടെ മോബൈലിലെ ഒപെറ മിനി എന്ന ബ്രൌസര്‍ ഓപ്പണ്‍ ചെയുക ( ഈ ബ്രൌസര്‍ ഇല്ലാത്തവര്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ഡൌണ്‍ലോട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക )
2 . അഡ്രെസ്സ് ബാറില്‍ config : എന്ന് ടൈപ്പ് ചെയ്യുക(ഇങ്ങനെ ചെയ്ത് കിട്ടിയില്ലെങ്കില്‍ about.config എന്ന് നല്കുക)
3 . ഇപ്പോള്‍ power user setting എന്നൊരു പേജ് കിട്ടും അത് താഴേക്ക്‌ സ്ക്രോള്‍ ചെയുക use bitmap front for complex scripts എന്ന സെറ്റിങ്ങ്സില്‍ എത്തുക
അവിടെ no എന്നു കാണുന്നത് yes ആക്കുക save ചെയ്യുക
4 . ഇനി ഏതെങ്കിലും മലയാളം സൈറ്റ് ഓപ്പണ്‍ ചെയുക ഇപ്പോള്‍ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും ..........
[ഇത് താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ ഇഷ്ടപ്പെട്ടാല്‍ ഈ പേജില്‍ ഒരു ലൈക്‌ @[375490039168734:274:വ്യത്യസ്തമായ ഒരു പേജു] ലൈക്‌ & ഷെയര്‍ ചെയ്യുവാന്‍ മറക്കല്ലേ !]

Tuesday, November 20, 2012

സംശയിക്കേണ്ട, സംശയം രോഗം തന്നെ.

സംശയിക്കേണ്ട, സംശയം രോഗം തന്നെ
ഡോ. പി.എന്‍. സുരേഷ് കുമാര്‍
മാനസിക രോഗ വിദഗ്ദന്‍
കെ.എം.സി.ടി മെഡിക്കല്‍ കോളജ്
കേഴിക്കോട്.

 
ഗൗരവമേറിയ മനോരോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയരോഗത്തിന്‍െറ ലക്ഷണങ്ങള്‍ മറ്റുപല  മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ഡെലൂഷനല്‍ ഡിസോഡര്‍. മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് സംശയരോഗം താരതമ്യേന കുറവാണ് കണ്ടുവരുന്നത്. നിത്യജീവിതത്തില്‍ സംഭവ്യമായ കാര്യങ്ങളോടനുബന്ധിച്ചുള്ള മിഥ്യാധാരണയാണ് ഈ രോഗത്തിന്‍െറ കാതല്‍. ഉദാഹരണം: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ട്, അയല്‍വാസി തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നൊക്കെയാകാം ഇത്തരം മിഥ്യാധാരണകള്‍. ഇവ ഒന്നോ അതിലധികമോ ഉണ്ടാകാം. ഇത്തരം മിഥ്യാധാരണകളൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അതായത്, ഭക്ഷണം, കുളി, ജോലി, ജനങ്ങളുമായുള്ള ഇടപഴകല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും രോഗി തികച്ചും സാധാരണ സ്വഭാവമാണ് കാണിക്കുക. അതുകൊണ്ടുതന്നെ രോഗനിര്‍ണയം ഏറെ ശ്രമകരമാണ്. 
 
സമൂഹത്തില്‍ 10,000ത്തില്‍ മൂന്നുപേര്‍ക്കെങ്കിലും ഈ അസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 25 വയസ്സുമുതല്‍ 90 വയസ്സ് വരെയുള്ള കാലഘട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഈ അസുഖം ആരംഭിക്കാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ ആരംഭം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത അല്‍പം കൂടുതലാണ്. വിവാഹിതര്‍, ജോലിക്കാര്‍, കുടിയേറ്റക്കാര്‍, താഴ്ന്ന വരുമാനക്കാര്‍, മറ്റുള്ളവരുമായി ബന്ധമില്ലാതെ ഒറ്റക്ക് താമസിക്കുന്നവര്‍ എന്നിവരിലും ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. 
 
കാരണങ്ങള്‍
ഈ അസുഖത്തിനുള്ള ശരിയായ കാരണം എന്താണെന്നത് അജ്ഞാതമാണ്. മിക്കവാറും ഒന്നിലധികം കാരണം ഒരേസമയം ഒരു വ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് അസുഖം പ്രത്യക്ഷപ്പെടുക. 
മനുഷ്യന്‍െറ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറില്‍ സ്ഥിതിചെയ്യുന്ന ലിംബിക് വ്യൂഹം, ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാംഗ്ളിയ എന്നീ ഗ്രന്ഥികളെ ബാധിക്കുന്ന പല രോഗങ്ങളിലും വിവിധതരത്തിലുള്ള സംശയങ്ങള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലിംബിക് വ്യൂഹവും ബേസല്‍ ഗാംഗ്ളിയയുമായുള്ള പരസ്പര ബന്ധമാണ് മനുഷ്യന്‍െറ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായിട്ടുള്ള വൈകല്യങ്ങളാവാം ഒരുപക്ഷേ സംശയരോഗത്തിനുള്ള കാരണം. തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയങ്ങള്‍ കൈമാറാന്‍ വേണ്ട ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്‍െറ കൂടുതലായുള്ള പ്രവര്‍ത്തനമാണ് ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ക്ക് കാരണമെന്ന് അനുമാനിക്കുന്നു. 
മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് താരതമ്യേന സമൂഹത്തില്‍ കുറവാണ് കാണപ്പെടുന്നതെങ്കിലും സംശയരോഗിയുടെ സ്വഭാവവും പെരുമാറ്റവുംമൂലം വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ രോഗം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. 
ആത്മഹത്യ, കൊലപാതകം, ദാമ്പത്യകലഹം, വിവാഹമോചനം എന്നിവയെല്ലാം പലപ്പോഴും സംശയരോഗത്തിന്‍െറ പ്രത്യാഘാതങ്ങളാണ്. സാവധാനമാണ് രോഗലക്ഷണങ്ങള്‍ കാണുക. ഭര്‍ത്താവിന്‍െറ സംശയം ഒരു രോഗമാണെന്നറിയാതെ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്ന ഭാര്യ, ഭാര്യയുടെ സംശയംമൂലം കുടുംബത്തിലും സമൂഹത്തിലും അവഹേളനം സഹിക്കേണ്ടിവരുന്ന ഭര്‍ത്താവ്, മറ്റൊരാള്‍ തന്നെ വധിച്ചേക്കാമെന്ന ഭയത്താല്‍ ഏത് സമയവും ജാഗരൂകനായിരിക്കുന്ന ഒരാള്‍ എന്നിങ്ങനെ നിരവധിപേര്‍ സംശയരോഗത്തിന്‍െറ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരാണ്.  
 
പീഡന സംശയം
 താന്‍ ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണപാനീയങ്ങളില്‍ വിഷവസ്തുക്കള്‍ ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ ദുര്‍മന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെയാകാം ഇത്തരം സംശയങ്ങള്‍. 
 
ചാരിത്ര്യ സംശയരോഗം
പങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് ഈ രോഗത്തിന്‍െറ പ്രധാന ലക്ഷണം. കൂടുതലും പുരുഷന്‍മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സംശയാലുവായ ഭര്‍ത്താവ് ഭാര്യയുടെ ഓരോ ചലനവും സുസൂക്ഷ്മം നിരീക്ഷിക്കുന്നു. ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടംപോലും സൂക്ഷ്മമായി വിശകലനം ചെയ്ത് തന്‍െറ സംശയത്തിന് അനുകൂലമായ തെളിവുകള്‍ ഭാര്യയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. സംശയത്തിനാസ്പദമായ തെളിവുകള്‍ ഇവര്‍ പങ്കാളിയുടെ കിടക്കവിരിയില്‍നിന്നോ അടിവസ്ത്രങ്ങളില്‍നിന്നോ മറ്റു സ്വകാര്യ വസ്തുക്കളില്‍നിന്നോ ശേഖരിക്കുന്നു. 
പ്രേമമെന്ന സംശയരോഗം (Erotomania)
കൂടുതലും സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. ഇറോട്ടോ മാനിയയുള്ള സ്ത്രീ പലപ്പോഴും ഒരു ഏകാന്ത പഥികയായിരിക്കും. വളരെ രസകരമായ ഒരു രോഗമാണിത്. തന്നേക്കാള്‍ സാമ്പത്തികമായും സാമൂഹികപരമായും ഉന്നതിയിലുള്ള ഒരു വ്യക്തി  മറ്റുള്ളവര്‍ കാണാതെ രഹസ്യമായി തന്നെ പ്രേമിക്കുന്നു എന്നതാണ് ഇത്തരത്തിലുള്ള സംശയരോഗത്തിന്‍െറ മുഖ്യ ലക്ഷണം. ടെലിഫോണ്‍, ഇ-മെയില്‍, കത്ത് എന്നിവ മുഖേനയോ സമ്മാനങ്ങള്‍ നല്‍കിയോ അല്ലെങ്കില്‍ പ്രത്യേക സന്ദര്‍ഭങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കിയോ ഈ വ്യക്തിതന്നെ കാണാനും സംസാരിക്കാനും ശ്രമിക്കുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്നു.  
 
ശാരീരിക രോഗസംശയം 
(Somatic Delusional disorder)
ശാരീരിക രോഗ സംശയം പലതരത്തിലാകാം. വായയില്‍നിന്നോ മൂക്കില്‍നിന്നോ വിയര്‍പ്പില്‍നിന്നോ ദുര്‍ഗന്ധം വമിക്കുന്നു, മുടിയിലോ ചെവിയിലോ അല്ലെങ്കില്‍ ശരീരത്തിന്‍െറ ഉള്‍ഭാഗത്തോ പ്രാണികള്‍ അരിച്ചുനടക്കുന്നു, ശരീരഭാഗങ്ങളായ മൂക്ക്, ചുണ്ട്, ചെവി മുതലായവ  വൃത്തികെട്ട ആകൃതിയിലാണ്, ശരീരാവയവങ്ങളായ കുടല്‍, തലച്ചോറ് എന്നിവ പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെ നിരവധി തരത്തിലും രൂപത്തിലും ഇത്തരം സംശയങ്ങള്‍ ഉണ്ടാകാറുണ്ട്.  
 
താന്‍ വലിയ ആളാണെന്ന സംശയം 
(Grandiose Delusion)
ഇത്തരം സംശയരോഗത്തില്‍ രോഗിക്ക് അമാനുഷിക കഴിവുള്ളതായോ ദൈവത്തിന്‍െറ പ്രതിരൂപമായോ ധാരാളം സമ്പത്തുള്ളതായോ അതിപ്രശസ്തനായ വ്യക്തിയായോ പ്രധാനപ്പെട്ട വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള ആളായോ മറ്റും തോന്നുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
 
സംശയരോഗികള്‍ക്ക് ശരിയായ ചികില്‍സ ലഭിക്കുകയാണെങ്കില്‍ ഏതാണ്ട് പകുതിപേര്‍ പൂര്‍ണ സുഖം പ്രാപിക്കുകയും 10 ശതമാനം പേര്‍ ഭാഗികമായി സുഖംപ്രാപിക്കുന്നതായും കണ്ടിട്ടുണ്ട്. 30 ശതമാനം പേര്‍ക്ക് ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ മാത്രം കാണുമ്പോള്‍ 10 ശതമാനം പേര്‍ പൂര്‍ണമായും രോഗത്തിന്‍െറ പിടിയില്‍ അമരുന്നു. 
ഇതൊക്കെയാണെങ്കിലും സംശയരോഗത്തില്‍ രോഗിയുടെയും ഡോക്ടറുടെയും അടുത്ത ബന്ധുക്കളുടെയും ആത്മാര്‍ഥമായ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുത്താല്‍, താരതമ്യേന ചികില്‍സിച്ച് ഭേദമാക്കിയെടുക്കാന്‍ പ്രയാസമുള്ള ഈ രോഗവും ഒരു പരിധിവരെ വിജയകരമായി നിയന്ത്രിക്കാന്‍ സാധിക്കും.

ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങള്‍ യോജിച്ച നീക്കത്തിന്

ജിദ്ദ: ഗസ്സയില്‍ കൂട്ടക്കൊല തുടരുന്ന ഇസ്രായേലിനെതിരെ രോഷാകുലരായ അറബ് രാഷ്ട്രങ്ങള്‍ യോജിച്ച നീക്കത്തിന്. സമാധാനശ്രമങ്ങളും വെടിനിര്‍ത്തല്‍ കരാറുകളും കാറ്റില്‍പറത്തി, അറബ്ലോകത്തെ രാഷ്ട്രീയപ്രതിസന്ധികളില്‍നിന്ന് മുതലെടുക്കാനുള്ള ജൂതരാഷ്ട്രത്തിന്‍െറ നീക്കം തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായുള്ള പ്രതിരോധത്തിന് അറബ് രാഷ്ട്രങ്ങള്‍ ശ്രമമാരംഭിച്ചു. ഇതിന്‍െറ ആദ്യപടിയായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അറബിയുടെ നേതൃത്വത്തിലുള്ള അറബ് മന്ത്രിതല സംഘം ചൊവ്വാഴ്ച ഗസ്സയിലെത്തും. ശനിയാഴ്ച കൈറോയില്‍ അറബ്ലീഗ് വിളിച്ചുചേര്‍ത്ത വിദേശമന്ത്രിതല സമ്മേളനമാണ് അമേരിക്കന്‍ പിന്തുണയോടെയുള്ള ഇസ്രായേല്‍ അതിക്രമത്തെ അപലപിച്ചും ഗസ്സക്കാര്‍ക്ക് പിന്തുണപ്രഖ്യാപിച്ചും ഇത്തരമൊരു സന്ദര്‍ശനത്തിന് തീരുമാനമെടുത്തത്. അറബ് രാഷ്ട്രങ്ങളുടെ ഇത്ര വിശാലമായൊരു സംയുക്തനീക്കം സമീപകാലത്തെ ആദ്യസംഭവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഘത്തില്‍ അംഗമായി ചേരുമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി പ്രസ്താവിച്ചു. ഇതാദ്യമായാണ് ഫതഹ് നയിക്കുന്ന ഫലസ്തീന്‍ മന്ത്രിസഭയിലെ ഒരംഗം ഹമാസ് ഭരണത്തിലുള്ള ഗസ്സ സന്ദര്‍ശിക്കുന്നത്. അറബ്ലീഗ് അടിയന്തരയോഗം ഉടനെ വിളിച്ചുചേര്‍ക്കണമെന്ന് ഫലസ്തീന്‍ അതോറിറ്റി ആവശ്യപ്പെട്ടു. ഒ.ഐ.സിയുടെ അടിയന്തരയോഗത്തിന് ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദും അഭ്യര്‍ഥിച്ചു.
 

രക്തരൂഷിതമായ സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ ചതുര്‍രാഷ്ട്രസഖ്യത്തിന് രൂപംകൊടുത്ത് അമേരിക്കയുടെയും യൂറോപ്യന്‍യൂനിയന്‍െറയും പിന്തുണയോടെയുള്ള ശ്രമങ്ങള്‍ ഫലപ്രാപ്തിയിലേക്ക് നീങ്ങിത്തുടങ്ങുന്ന സന്ദര്‍ഭത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം അറബ് രാഷ്ട്രങ്ങളെ അരിശംകൊള്ളിച്ചിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളുടെ എക്കാലത്തെയും പ്രഥമ ചര്‍ച്ചാവിഷയമാണ് ഫലസ്തീന്‍ പ്രശ്നം. വെസ്റ്റ് ബാങ്ക്, ഖുദ്സ്, ജറൂസലം പ്രദേശങ്ങളില്‍ സമ്പൂര്‍ണമായി ഇസ്രായേലികളെ കുടിയിരുത്താനും ഫലസ്തീനികളെ ക്രമത്തില്‍ സിനായ് മേഖലയിലേക്ക് തള്ളിയൊതുക്കാനുമുള്ള ശ്രമം ഇസ്രായേല്‍ ഈയിടെയായി ത്വരിതപ്പെടുത്തിയത്് അറബ് രാഷ്ട്രങ്ങള്‍ ഗൗരവത്തിലെടുത്തിരുന്നതാണ്.
ഈ ഭീഷണി ചെറുക്കുന്നതിന് മേഖലയില്‍ സമാധാനപരമായ രാഷ്ട്രീയ, നയതന്ത്രനീക്കങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ സൗദി അറേബ്യയും അറബ്വസന്താനന്തര ഈജിപ്തും ഇരുവരുടെയും പ്രേരണയില്‍ ഫലസ്തീന്‍, ഗസ്സ ഭരണകൂടങ്ങളും ശ്രമം നടത്തിവരുകയാണ്. അന്താരാഷ്ട്രസമൂഹത്തിന്‍െറ പിന്തുണയും ഇക്കാര്യത്തിലുണ്ട്. അതിനിടക്ക് സിറിയയിലെ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായതോടെ അതിന്‍െറ പരിഹാരം അറബ് രാഷ്ട്രങ്ങളുടെ മുഖ്യ അജണ്ടയായിത്തീര്‍ന്നു. ഈ അവസരം ഇസ്രായേല്‍ മുതലെടുക്കുകയായിരുന്നുവെന്നാണ് അറബ്ലോകത്തെ പൊതുവായ വിലയിരുത്തല്‍.
 

അറബ്വസന്തത്തെ തുടര്‍ന്ന് മാറിവന്ന പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തുന്നത് ഇസ്രായേലിനെയാണ്.
അമേരിക്കയോടൊപ്പംനിന്ന് ഇസ്രായേലിനു തണലായിരുന്ന അയല്‍രാഷ്ട്രമായ ഈജിപ്തിന്‍െറ മാറ്റവും തുര്‍ക്കിയുടെ, മേഖലയില്‍ വര്‍ധിച്ചുവരുന്ന സ്വാധീനവും അവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. രൂക്ഷമായ വിലക്കയറ്റമടക്കമുള്ള ആഭ്യന്തരപ്രശ്നങ്ങള്‍ മറന്ന് ജനുവരിയിലെ തെരഞ്ഞെടുപ്പ് കടന്നുകിട്ടാന്‍ ഇസ്രായേല്‍ യുദ്ധത്തിന്‍െറ വഴി തേടുകയാണെന്നും അറബ്വസന്ത ശേഷമുള്ള പരിവര്‍ത്തനപ്രക്രിയ ആരംഭിച്ചുകഴിഞ്ഞ മേഖലയിലെ രാഷ്ട്രീയാന്തരീക്ഷത്തെ കൂടുതല്‍ സങ്കീര്‍ണമാക്കാനുള്ള ദുരുദ്ദേശ്യം ഇതിനു പിന്നിലുണ്ടെന്നും അറബ്രാഷ്ട്രങ്ങള്‍ നിരീക്ഷിക്കുന്നു. അതിനാല്‍, ശക്തമായൊരു പ്രതികരണം ഉണ്ടായേ മതിയാകൂ എന്നാണ് അറബ് നിലപാട്.  സമാധാനത്തിന് യുക്തിഭദ്രവും ചിട്ടയുമുള്ള പരിഹാരമാര്‍ഗം കൈക്കൊള്ളാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയോട് ആവശ്യപ്പെട്ടു. ഈജിപ്ത് പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സിയെ കേന്ദ്രീകരിച്ചാണ് അറബ് രാഷ്ട്രങ്ങളുടെ പരിഹാരശ്രമങ്ങള്‍ നടക്കുന്നത്.
 

വിവിധ തലങ്ങളില്‍ നിലനിന്നിരുന്ന ആഭ്യന്തരതര്‍ക്കങ്ങള്‍ മാറ്റിവെച്ച് അറബ് രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള നീക്കത്തിന് ഗസ്സാ ആക്രമണം വഴിതുറന്നിരിക്കുകയാണ്. സിറിയന്‍ പ്രശ്നത്തിന്‍െറ പേരില്‍ പശ്ചിമേഷ്യയില്‍ വന്നുചേര്‍ന്ന ശിയാ-സുന്നി ധ്രുവീകരണം പോലും ഇല്ലാതാക്കാന്‍ ഇസ്രായേല്‍ നീക്കം ഉപകരിച്ചതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീന്‍പ്രശ്നത്തെ വീണ്ടും മേഖലയിലെ കേന്ദ്ര ചര്‍ച്ചാവിഷയമാക്കിമാറ്റിയതിന് പ്രമുഖ അറബ് കോളമിസ്റ്റ് ഫഹ്മി ഹുവൈദി നെതന്യാഹുവിന് നന്ദി പറഞ്ഞു. ഇസ്രായേലിനകത്തുതന്നെ മുന്‍പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട്, ഇസ്രായേല്‍ സുരക്ഷാസേനയുടെ മുന്‍ഡയറക്ടറും ‘ജൂത, ജനാധിപത്യ ഇസ്രായേലി’നുവേണ്ടിയുള്ള ബ്ളൂ വൈറ്റ് ഫ്യൂച്ചര്‍ പ്രസ്ഥാനത്തിന്‍െറ സാരഥിയുമായ ആമി അയലോണ്‍ തുടങ്ങി ശക്തമായൊരു നിര ഇസ്രായേലിന്‍െറ ഏകപക്ഷീയയുദ്ധത്തിനെതിരെ ശക്തമായ വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്.

by
Madhyamam