ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്റെ രണ്ടു തലമുറ മുമ്പുള്ളവര്‍ പാലക്കാട്ടായിരുന്നു. ഒരു ജ്യേഷ്ടത്തിയടക്കം ഞങ്ങള്‍ രണ്ടു മക്കളാണ് ഉള്ളത്. അമ്പലത്തില്‍ പോക്കും മറ്റു ആചാരാനുഷ്ടാനങ്ങളും കൊണ്ട് നടക്കുന്ന കുടുംബത്തില്‍ ഞാനും ആ സംസ്കാരത്തില്‍ വളര്‍ന്നു. സ്കൂള്‍ പഠനകാലത്ത് ഇതര മതങ്ങളെ കുറിച്ച് എനിക്ക് യാതൊരറിവും ഉണ്ടായിരുന്നില്ല. എന്‍ട്രന്‍സ് കിട്ടി മെഡിക്കല്‍ കോളേജില്‍ വന്നതിനു ശേഷമാണ് ഇന്ത്യയില്‍ പ്രധാനപെട്ട ചില മതങ്ങള്‍ ഉണ്ടെന്നും അവയ്ക്ക് വ്യത്യസ്ത വിശ്വാസ -അചാരാനുഷ്ടാനങ്ങള്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നത്. എന്താണ് ജീവിതലക്ഷ്യം, വ്യത്യസ്ത മതങ്ങളില്‍ അതിനെക്കുറിച്ച് എന്ത് പറയുന്നു എന്നറിയാനുള്ള താത്പര്യം മുന്നാം വര്‍ഷ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് എന്നില്‍ വളര്‍ന്നത്. ആദ്യം ഭഗവത്ഗീത പഠിക്കാന്‍ തീരുമാനിച്ചു.അതിനു വേണ്ടി ഗീതാ ക്ലാസ്സില്‍ പോവാന്‍ തുടങ്ങി. കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് പഠനം തുടങ്ങിയത്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങളല്ലാതെ ഉത്തരം കണ്ടെത്താന്‍ ആയില്ല. അവസാന വര്‍ഷത്തില്‍ എത്തിയപ്പോള്‍ ‘കണ്‍ഫ്യൂഷന്‍’ അതിന്‍റെ പാരമ്യതയിലെത്തി.
മുസ്‌ലിം സുഹൃത്തുക്കള്‍ പറഞ്ഞു തരാറുണ്ടായിരുന്ന കാര്യങ്ങള്‍ അവഗണിച്ചിരുന്ന ഞാന്‍ അവരെന്തു പറയുന്നു എന്ന് കേട്ട് തുടങ്ങി. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരുപാട് കാര്യങ്ങള്‍ എനിക്ക് ആകര്‍ഷകമായി തോന്നി. അതോടെ ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങി.മറ്റു തത്വശാസ്ത്രങ്ങളുമായി ഇസ്‌ലാമിനെ തട്ടിച്ചു നോക്കി ചെറിയൊരു പഠനം നടത്തി. ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. അതിന്‍റെ മാസ്മരിക വലയത്തില്‍ ഞാന്‍ അകപ്പെട്ടിരുന്നു. അതിന്‍റെ അഭാവത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥ!
No comments:
Post a Comment