Monday, September 3, 2012

പെപ്സി കാന്‍സര്‍ തന്നെ; അകത്താക്കുന്നത് കൊടും വിഷം


ലോകത്ത് ഏറ്റവുമധികം വില്‍പ്പന നടത്തുന്ന ശീതള പാനിയങ്ങളായ കോക്കോ കോളയിലുംപെപ്സിയിലും
മാരകമായ വിഷാംശം അടങ്ങിയട്ടുണ്ടെന്ന് നിരവധി പഠന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വിഷ പാനീയങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരു രാജ്യവുംതയ്യാറാവുന്നില്ല എന്നതാണ് സത്യം.

കോളകള്‍ക്ക് കാരമെല്‍ നിറം നല്‍കുന്ന മീഥൈലിമി ഡാസോള്‍ (4 എം ഐ) എന്ന കെമിക്കലാണ് ക്യാന്‍സറിന് കാരണമാകുന്നുവെന്ന പഠനങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തേ കൊക്ക കോളയിലും ഈ കെമിക്കലുണ്ടെന്നും പാനീയം നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

നിര്‍മാണ രീതി മാറ്റിയാല്‍ ഈ കെമിക്കല്‍ പാനീയത്തിലു ണ്ടാകുന്നത് തടയാന്‍ കഴിയും. അമേരിക്കയില്‍ ഇരു കമ്പനികളും നിര്‍മാണ രീതി മാറ്റാന്‍ തയ്യാ#ാറായെങ്കിലും ബ്രിട്ടനടക്കമുള്ള രാജ്യങ്ങളില്‍ അതിന് കഴിയില്ലെന്ന നിലപാടാണ് പെപ്സി സ്വീകരിച്ചിരിക്കുന്നത്.

ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ വരുമ്പോള്‍ വ്യത്യസ്ത രാജ്യങ്ങളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്ന് ചില്‍ഡ്രന്‍സ് ഫുഡ് ക്യാംപെയ്ന്‍ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ആരോഗ്യ വകുപ്പാണ് പെപ്സിയിലും കൊക്ക കോളയിലുമടങ്ങിയിരിക്കുന്ന 4 എം ഐയെ ക്യാന്‍സറസ് എലമെന്റ്സ് ലിസ്റില്‍ ഉള്‍പ്പെടുത്തിയത്.

330 മില്ലി ലിറ്റര്‍ കോളയില്‍ 30 മൈക്രോഗ്രാമില്‍ കൂടുതല്‍ ഈ കെമിക്കല്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ക്യാനില്‍ മുന്നറിയിപ്പ് നല്‍കണമെന്നതായി ഇതോടെ അവസ്ഥ.

ഇതോടെ പെപ്സിയും കൊക്ക കോളയും തങ്ങളുടെ നിര്‍മാണ രീതി മാറ്റുമെന്നും 4 എം ഐയുടെ അളവ് അമേരിക്കയില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ കുറയ്ക്കുമെന്നും അറിയിച്ചു. ഈ ആഴ്ച ലോകമെമ്പാടുമുള്ള തങ്ങളുടെ ഉത്പന്നങ്ങളില്‍ ഇത്തരത്തില്‍ മാറ്റം വരുത്തുമെന്ന് കൊക്ക കോള ഉറപ്പ് നല്‍കി. എന്നാല്‍ പെപ്സി അതിന് തയാറായില്ല.

പാനീയത്തിന് കാരമെല്‍ കളര്‍ നല്‍കാന്‍ അമോണിയ ചേര്‍ത്തുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ കെമിക്കല്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതൊഴിവാക്കിയുള്ള നിര്‍മാണ രീതിക്ക് നാലിരട്ടി ചെലവ് കൂടുമെന്നതാണ് കമ്പനികളെ പിന്നോട്ടുവലിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ സ്റാന്‍ഡേര്‍ഡ് അനുസരിച്ചായിരിക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ യുകെയില്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പുറത്തിറക്കുന്നതെന്നും ഇവ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നും പെപ്സി വക്താവ്. 4 എം ഐയുടെ സാന്നിധ്യം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നതിന് ശാസ്ത്രീയമായ തെളിവില്ല. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ അതൊട്ട് പറയുന്നുമില്ലെന്നും വക്താവ്. എന്നാല്‍ അമേരിക്കയിലെയും യുകെയിലെയും ഉപഭോക്താക്കളോട് രണ്ട് നിലപാട് സ്വീകരിക്കുന്നത് തെറ്റാണ്.

4 എം ഐ ക്യാന്‍സറസാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് യൂറോപ്യന്‍ യൂണിയന്‍ അത് ബാന്‍ ചെയ്യാന്‍ തയാറാകണം. പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ അമേരിക്കയില്‍ പ്രൊഡക്ടില്‍ മാറ്റം വരുത്തുന്നതെന്തിനാണെന്നും ചില്‍ഡ്രന്‍സ് ഫുഡ് ക്യാംപെയ്ന്‍ കോര്‍ഡിനേറ്റര്‍ മാല്‍ക്കം ക്ളാര്‍ക്ക്.

എന്നാല്‍ കോളകളിലൊന്നിന്റെയും ഇന്‍ഗ്രീഡിയെന്റ്സ് മാറ്റേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ബ്രിട്ടീഷ് സോഫ്റ്റ് ഡ്രിങ്ക്സ് അസോസിയേഷന്റേത്.

ഒരോ രാജ്യത്തെയും പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് വിഷകോളകള്‍അവരുടെ വിഷാംശത്തില്‍ ഏറ്റകുറിച്ചിലുകള്‍ വരുത്തുന്നതെന്ന് വ്യക്തം. പെപ്പസിയിലെ വിഷാംശം ഗള്‍ഫ്ടക്കമുള്ള രാജ്യങ്ങളിലും സുലഭമാണ് അവിടെയൊന്നും ഒരു തരത്തിലുളള വിട്ടു വീഴ്ച്ചക്കും കമ്പനികള്‍ തയ്യാറാകുന്നില്ല.

Sunday, September 2, 2012

Top 10 Animal Workaholics ~ Ғасєвффк Әят

Top 10 Animal Workaholics ~ Ғасєвффк Әят

The Residence of Hitler ~ Ғасєвффк Әят

The Residence of Hitler ~ Ғасєвффк Әят

Another Seven Wonders Of The World ~ Ғасєвффк Әят

Another Seven Wonders Of The World ~ Ғасєвффк Әят

World’s Top Fastest Trains ~ Ғасєвффк Әят

World’s Top Fastest Trains ~ Ғасєвффк Әят

15 Amazing Google Earth Finds ~ Ғасєвффк Әят

15 Amazing Google Earth Finds ~ Ғасєвффк Әят

Picnic On the Bridge - Sydney Harbour ~ Ғасєвффк Әят

Picnic On the Bridge - Sydney Harbour ~ Ғасєвффк Әят

PICTURES OF SUNDAY :) ~ Ғасєвффк Әят

PICTURES OF SUNDAY :) ~ Ғасєвффк Әят