കേരളത്തിന്റെ വിമാനത്താവളങ്ങളുടെ ഒരു ഭൂപടം ഞാന്‍ ഇവിടെ നല്കുന്നു
ഇത് സൂക്ഷമായി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും,ഇവയുടെ 50 കിലോമീറ്റര്‍ ചുറ്റുപരിധിയില്‍

നല്ല പങ്കും അറബിക്കടലില്‍ ആണ്. എന്നാല്‍ ആറന്മുള വിമാനത്താവളത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റുപരിധിയില്‍
മാത്രമാണ് 5 ജില്ലകള്‍ ഉള്ളത്. ബാക്കിയുള്ളതിന്റെ ചുറ്റുപരിധിയില്‍( 50 കിലോമീറ്റര്‍) ഒന്നോ രണ്ടോ ജില്ല മാത്രമേ ഉള്ളു.
വിമാനത്താവളം അറബിക്കടലിനു വേണ്ടിയാണോ ജനങ്ങള്‍ക്ക് വേണ്ടിയാണോ നിര്‍മ്മിക്കേണ്ടത് ?
ഈ സാഹചര്യത്തിലാണ് ആറന്മുള വിമാനത്താവളത്തിനു പ്രസക്തി ഏറുന്നത്
ആയതിനാല്‍ 5 ജില്ലയിലെ ജനങ്ങള്‍ക്ക് വന്‍ നേട്ടമാകുന്ന ഈ വിമാനത്താവളം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല.
നേരത്തെയുള്ള എന്റ പോസ്റ്റ്-നു പ്രതികരിച്ച ഒരു സുഹൃത്ത് പാടങ്ങള്‍ നികത്തിയത് നെല്‍കൃഷിക്കും
കുടിവെള്ളത്തിനും ദോഷമാകുമെന്ന്,വേദനയോടു എഴുതിയിരുന്നു. തീര്‍ച്ചയായും അതിനോട് ഞാനും
യോജിക്കുന്നു. ക്രുരമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മനുഷ്യരാശിക്ക് തന്നെ വിനാശം ആണെന്ന്
വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ അടുത്തറിയാവുന്നവര്‍ക്ക് അത് നല്ലവണ്ണം അറിയാം.
വിദേശത്തുള്ള പ്രസ്തുത സുഹൃത്തിനോടെ ഒന്ന് ചോദിച്ചു കൊള്ളട്ടെ ! കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ കേരളത്തിലെ
ലക്ഷക്കണക്കിന് പാടം നികത്തിയ സ്വകാര്യ വ്യക്തികള്‍ക്ക് എതിരെ എന്ത് പ്രതികരണം ആണ് സുഹൃത്ത് നടത്തിയത്?
ഗള്‍ഫ് സംസ്കാരത്തിന്റെ സ്വാധിനം കേരളക്കരയില്‍ ആരംഭിച്ച നാള്‍ മുതല്‍ ഈ പാടം നികത്തല്‍ ഇവിടെ നിര്‍ലോഭം
നടക്കുന്നുണ്ട്. സ്വകാര്യവ്യക്തികള്‍ വയലുകള്‍ നിരത്തി റബര്‍തോട്ടം ,മണിമന്ദിരങ്ങള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ
നിര്‍മ്മിച്ച് ലാഭം കൊയ്തപ്പോള്‍ അത് അവരുടെ കാര്യം എന്ന മട്ടില്‍ നാം നിശബ്ദത പാലിച്ചു. സഖാവ് VS മാത്രമേ എന്തെങ്കിലും
പ്രതികരണം നടത്തിയിട്ടുള്ളു. അദ്ദേഹത്തിന് " വെട്ടിനിരത്തല്‍" എന്ന ഓമനപ്പേര് കേരളജനത അതിനു പകരം നല്‍കി.
സ്വകാര്യവ്യക്തികള്‍ സ്വാര്‍ത്ഥനേട്ടത്തിനായി കേരളത്തിന്റെ വയലുകള്‍ ഭൂരിഭാഗവും നികത്തിയെടുത്തപ്പോള്‍
നിശബ്ദരായി നിന്നവര്‍ക്ക് നാടിന്റെയും ജനലക്ഷങ്ങളുടെയും നന്മക്കായി ചില പാടങ്ങള്‍നികത്തിയതിനു എതിരെ
പ്രതികരിക്കുവാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളത്.
നെടുമ്പാശേരിയില്‍ വിമാനത്താവളം നിര്‍മ്മിക്കുവാന്‍ 2500 ഏക്കര്‍ പാടം നികത്തിയത് എന്തേ വിസ്മരിച്ചു.അന്ന് ആ
നാട്ടുകാര്‍ ഉയര്‍ത്തിയ പ്രതിക്ഷേധത്തില്‍ എന്താണ് പങ്കു ചേരാഞ്ഞത് ? ഞാന്‍ നെടുമ്പാശേരിയില്‍ കൂടി യാത്ര ചെയ്തു
കൊള്ളാമെന്നു പറയുമ്പോള്‍ " ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണ് " എന്ന നമ്മുടെ മനോഭാവം
ആണ് വ്യക്തമാകുന്നത്
ചുരുക്കത്തില്‍ ദേശത്തിന്റെ പുരോഗതിക്കു വേണ്ടി ചെറിയ ചെറിയ നഷ്ടങ്ങള്‍ നാം സഹിക്കേണ്ടത് ഉണ്ട്. ഇങ്ങനെയുള്ള
ത്യാഗങ്ങള്‍ സഹിക്കുമ്പോള്‍മാത്രമേ നാട് പുരോഗമിക്കുക ഉള്ളു .നാടിന്‍റെ പുരോഗതിക്കു വേണ്ടി സഹിക്കുന്ന ത്യാഗങ്ങള്‍
ചരിത്രത്തില്‍ എന്നും സ്ഥാനം പിടിക്കും. ഇങ്ങനെ അനേകരുടെ ത്യാഗങ്ങള്‍ ആണ് നാം ഇന്ന് അനുഭവിക്കുന്ന പല നന്മകളും , നേട്ടങ്ങളും .
അതിനുവേണ്ടി നമുക്ക് ഒത്തൊരുമിക്കം .
വില്‍സണ്‍ കരിമ്പന്നൂര്‍